By Anusha Vijayan എത്രയൊക്കെ മനസ്സിൽ താഴിട്ടുപൂട്ടിയാലും ഓർമ്മകൾ കിനിഞ്ഞിറങ്ങുന്ന ചില സന്ദർഭങ്ങളെങ്കിലും ജീവിതം കാത്തുവെക്കും. അതിന്റെ സുഗന്ധത്തിൽ നഷ്ടത്തിന്റെ യാഥാർഥ്യവും, ചില നഷ്ടബോധങ്ങളും ഹൃദയത്തിൽ ഒരു വിങ്ങലായി അവശേഷിക്കും. ഒരു ചെറുപുഞ്ചിരി ബാക്കിയാക്കുന്ന ആ ഹൃദയസ്പന്ദനങ്ങൾക്ക് മുന്നിൽ, ബാല്യകാലസ്മരണകളിലേക്ക് ഒരു ചികഞ്ഞുനോട്ടം. ഓടിളകി അരിച്ചിരിങ്ങിയ ആ സൂര്യവെളിച്ചം ഓർമകളിൽ തറവാടുവീട്ടിലെ അടുക്കളയിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. ആദ്യമായി ആ സൂര്യകിരണങ്ങൾ കണ്ടത് അവിടെയായിരുന്നു. രാവിലെ കുളിമുറിയിലേക്കുള്ള വഴിയിൽ കറുത്തിരുണ്ട നിലത്തു വീണ ഒരു ചതുരവെട്ടം. മുകളിലേക്ക് നോക്കിയപ്പോൾ കണ്ണുചിമ്മിക്കുന്ന […]